നാദാപുരത്ത് കമിതാക്കള്‍ പൊലീസ് സംരക്ഷണയില്‍ വിവാഹിതരായി

Published : May 25, 2017, 11:16 PM ISTUpdated : Oct 04, 2018, 11:27 PM IST
നാദാപുരത്ത് കമിതാക്കള്‍ പൊലീസ് സംരക്ഷണയില്‍ വിവാഹിതരായി

Synopsis

കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ കമിതാക്കള്‍ പോലീസ് സംരക്ഷണയില്‍ വിവാഹിതരായി.കോഴിക്കോട് നാദാപുരം  കുമ്മങ്കോട് വരിക്കോളിയിലെ ഫാരിസ്, തിരുവള്ളൂരിലെ അനുശ്രീ എന്നിവരാണ്   നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്.
 
ബംഗലൂരുവില്‍ ജോലി ചെയ്യുന്ന ഫാരിസും, വടകരയില്‍ സിമന്റ് കമ്പനിയില്‍ ജീവനക്കാരിയായ അനുശ്രീയുമാണ് പൊലീസ് സംരക്ഷണയില്‍ വിവാഹിതരായത്. ഇരുവരുടെയുംപ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു.  രക്ഷിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇവര്‍ ഹൈ കോടതിയില്‍ ഹാജരായി. 

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചു. തുടര്‍ന്ന്  കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഫാരിസിന്റെ കൂടെ  പോകാനാണ് താത്പര്യമെന്ന് അനുശ്രീ അറിയിച്ചു. രാവിലെയാണ്  കനത്ത പോലീസ് സംരക്ഷണത്തില്‍ നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇവരെത്തി വിവാഹിതരായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അനാവശ്യ വിവാദം വേണ്ട, വാടകയെക്കുറിച്ച് കുപ്രചരണം, മരുതംകുഴിയിലേക്ക് എംഎൽഎ ഓഫീസ് മാറും'; പ്രതികരിച്ച് വി കെ പ്രശാന്ത്
ബിജെപി വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറിയതായി പരാതി, കോൺഗ്രസ് വിട്ടത് അടുത്തയിടെ; പൊലീസിനെതിരെ ഗുരുതര ആരോപണം