
കൊച്ചി: വിജിലൻസ് റെയ്ഡിനിടയിൽ സ്വർണ്ണമാല കാണാതായ സംഭവത്തിൽ മുൻ വിജിലൻസ് എസ്.പി ടോം അടക്കമമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്. പോലീസ് കംപ്ളൈന്‍റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറിപ്പിന്‍റേതാണ് വിധി. പരാതിക്കാരന് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ഈ തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നുമാണ് വിധി.
2014ൽ കണ്ണൂർ പാപ്പിനിശ്ശേരിയിൽ നടന്ന വിജിലൻസ് റെയ്ഡിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാപ്പിനിശ്ശേരി സ്വേദേശിയും എസ്കിക്യുട്ടീവ് എഞ്ചിനീയറുമായ മോഹനനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പാരതിയുണ്ടായിരുന്നു. കേസിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ എസിപി ആയിരുന്നു ടോമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയഡിനിടയിൽ പണവും ആഭരണങ്ങളും പിടിച്ചെടുത്തു.
എന്നാൽ ആഭരണം തിരികെ കിട്ടിയപ്പോൾ നാല് പവൻ സ്വർണ്ണമാല കാണാതായി. ഇതേക്കുറിച്ച് വിജിലൻസിൽ പരാതിയുമായി എസ്കിക്യൂട്ട് എഞ്ചിനിയറുടെ ഭാര്യ സൈറ ഭായി പോയെങ്കിലും പരാതി അന്വേഷണമില്ലാതെ തള്ളി. തുടർന്നാണ പോല്സ് കംപ്ളൈന്‍റ് അതോറിറ്റിയെ സമീപിച്ചത്. കേസിൽ വാദം പൂർത്തിയാക്കിയ ചെയർമാൻ മാല കാണാതായതിന് പിന്നിൽ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തുകയായിരുന്നു.
റെയ്ഡിന്‍റെ ദശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നും ദൃശ്യത്തിൽ പരാതിയിൽ പറയുന്ന മാല ഉണ്ടായിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ കംപ്ളൈന്‍റ് അതോറിറ്റിയെ അറിയിച്ചത്. എന്നാൽ ദൃശ്യം ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കിയില്ല.
മാത്രമല്ല ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും കംപ്ളൈന്‍റ് അതോറിറ്റി ചെയര്‍മാന്‍ കണ്ടെത്തി. ഇതേ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. വിജിലൻസ് മുൻ എസ്പി ടോം, അടക്കം 18 ഉദ്യോഗസ്ഥരായിരുന്നു റെയഡിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam