വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല; സിസ്റ്റര്‍ ലൂസി

By Web TeamFirst Published Sep 23, 2018, 9:40 PM IST
Highlights

സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേതെന്ന് ചൂണ്ടിക്കാട്ടി ഇവരെ മാനന്തവാടി രൂപത ഇടവക ശുശ്രൂഷകളില്‍ നിന്ന് വിലക്കിയിരുന്നു.

തിരുവനന്തപുരം:വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയില്‍ ന്യൂസ് അവറില്‍ പറഞ്ഞു‍. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതാണ് വിലക്കിന് കാരണമെന്ന് കരുതുന്നുവെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു‍. സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേതെന്ന് ചൂണ്ടിക്കാട്ടി ഇവരെ മാനന്തവാടി രൂപത ഇടവക ശുശ്രൂഷകളില്‍ നിന്ന് വിലക്കിയിരുന്നു. സിസ്റ്ററുടെ നടപടികളെ വിമര്‍ശിച്ച് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനാണ് രംഗത്തെത്തിയത്.

മാനന്തവാടി രൂപതാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടു ദിവസമാണ് കന്യസ്തികള്‍ക്ക് പിന്തുണയുമായി സമത്തില്‍ പങ്കെടുത്തത്. ഫ്രാങ്കോമുളക്കലിന്‍റേതടക്കം ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക ചൂഷണത്തെ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുകയും ചെയ്തിരുന്നു സിസ്റ്റര്‍ ലൂസി. ഇതിനുശേഷമാണ് കാരക്കാമലയിലെ മഠത്തിലെത്തിയപ്പോഴാണ് സഭാചടങ്ങില്‍ നിന്നും വിലക്കിയെന്ന വിവരം സിസ്റ്റര്‍ അറിയുന്നത്.


 

click me!