സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകൾ ഇല്ലാതെ എല്ലാവരും പറയുന്നത് കേൾക്കും,എല്ലാവരെയും കേട്ട് തോല്‍വിയുടെ കാരണം വിലയിരുത്തും: എംഎ ബേബി

Published : May 07, 2026, 11:40 AM IST
M A Baby

Synopsis

: പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതം . അത്തരം തീരുമാനം എടുത്തിട്ടില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് അസാധാരണ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി  എംഎ ബേബി. സഖാക്കൾക്ക് പാര്‍ട്ടി വേദിയില്‍  തുറന്നടിക്കാം. എല്ലാവരെയും കേട്ട് കാരണം വിലയിരുത്തും. പ്രതിപക്ഷ നേതാവ് മാറണം എന്ന സിപിഐ ആവശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാർട്ടികൾക്ക് അവരുടെ അഭിപ്രായം പറയാം എന്ന് അദ്ദേഹം പ്രതികരിച്ചു. 

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ് അത്തരം തീരുമാനം എടുത്തിട്ടില്ലെന്നും,  ശൈലജ ടീച്ചർ സ്ഥാനാർഥിത്വത്തിൽ അതൃപ്തി അറിയിച്ചോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ഉണ്ടായിരുന്നുവെങ്കിൽ എന്ന ചർച്ചയില്‍ കാര്യമില്ല. മുൻപ് വിഎസ് ഉണ്ടായിരുന്നെങ്കിൽ, ഇഎംഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചർച്ച നടന്നിട്ടുണ്ട്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കരുത്ത് ഉണ്ടാകും എന്നതിൽ സംശയമില്ല. പാർട്ടികൾക്ക് അവരുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് വേണുഗോപാൽ; എണ്ണം മാത്രമാകരുത് പരിഗണനയെന്ന് സതീശൻ, കെ.സിക്കായി നിരീക്ഷകർക്ക് കത്ത് നൽകി കെ സുധാകരൻ
കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം: പരാതി നൽകാൻ വൈകുന്നത് കേസെടുക്കാതിരിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി