ചങ്കൂറ്റമുണ്ടെങ്കില്‍ മാണിയേയും മോനേയും കാലുവാരണം കോണ്‍ഗ്രസുകാരേ; 'അനുഭവസ്ഥന്‍' പറയുന്നു

web desk |  
Published : Jun 08, 2018, 03:26 PM ISTUpdated : Jun 29, 2018, 04:02 PM IST
ചങ്കൂറ്റമുണ്ടെങ്കില്‍ മാണിയേയും മോനേയും കാലുവാരണം കോണ്‍ഗ്രസുകാരേ; 'അനുഭവസ്ഥന്‍' പറയുന്നു

Synopsis

ചങ്കൂറ്റമുണ്ടെങ്കില്‍ മാണിയേയും മോനേയും കാലുവാരണം എം എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒഴിവുവന്ന രാജ്യസഭാ സീറ്റ്  കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതോടെ കോണ്‍ഗ്രസിനുളളില്‍ തുറന്ന യുദ്ധം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യുവ എംഎല്‍എമാരുമടക്കം മുതിര്‍ന്ന നേതാക്കളായ സുധീരനും രാജ്മോഹന്‍ ഉണ്ണിത്താനുമടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ മുമ്പ് നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ സംവിധായകന്‍ എം എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. കാലുവാരാന്‍ കോണ്‍ഗ്രസുകാരെ പഠിപ്പിക്കേണ്ടതില്ലെന്നും ഇത് തന്‍റെ അനുഭവത്തില്‍നിന്നാണ് പറയുന്നതെന്നും പറയുന്നു നിഷാദ്. ഒപ്പം മാണിയെയും മകനെയും കാലുവാരണമെന്നും അല്ലാതെ ഫേസ്ബുക്കില്‍ കുറിപ്പിട്ട് സായൂജ്യമടയുകയല്ല വേണ്ടതെന്നും നിഷാദ് വ്യക്തമാക്കി. 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

അപ്പനെയും മോനേയും, വാരി തോൽപ്പിക്കാനുളള ആർജ്ജവം.. അതാണ് വേണ്ടത്... 
അതിനുളള ചന്കൂറ്റം ഉണ്ടോ കോൺഗ്രസ്സ്കാരാ ?
ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.. അല്ലാതെ മുഖപുസ്തകത്തിൽ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടത്.. ഒരു പ്രാവശ്യം ചെയ്ത് നോക്ക്.. അതോടെ തീരും അണികളെ പറ്റിച്ച്, അർമ്മാദിക്കുന്ന നേതാക്ക്മാരുടെ അഹന്ത... ഉ.കു.മാ (ഉമ്മൻ,കുഞ്ഞാലി.മാണീ)സംഘത്തിന്റ്റെ എല്ലാ കളികളും അതോടെ സ്വാഹ...
പൗഡർ കുട്ടപ്പനും, കുര്യാപ്പിയും, മൗനീ ബാവയും എല്ലാം കണക്കാണെന്നുളള നഗ്ന സത്യം ഊത്തന്മാർക്ക് മനസ്സിലായിട്ടുണ്ടോ.. ആവോ..
മുസ്ളീം ''ലീക്ക്'' പാർട്ടിയുടെ ആഭ്യന്തര കാര്യത്തിലും, നിങ്ങൾ കോൺഗ്രസ്സ്കാർ അഭിപ്രായം പറഞ്ഞ് തുടങ്ങണം എന്നാണ് എന്റ്റെ ഒരു ഇത്...

NB..കാലു വാരാൻ കോൺഗ്രസ്സ് കുഞ്ഞുങ്ങൾക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല എന്ന് നന്നായി അറിയാവുന്ന, ഒരു പഴയ udf നിയമസഭാ സ്ഥാനാർത്ഥിയുടെ സാക്ഷ്യം...ഒപ്പ്..
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന