
ആലപ്പുഴ: രമേശ് ചെന്നിത്തലയെ താന്‍ അസഭ്യം പറയുന്ന രീതിയില്‍ പ്രചരിക്കുന്ന ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും ലിജു പരാതി നല്‍കി.
സോളാര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസിനേയും ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീല പദപ്രയോഗങ്ങളും ഇതിലുണ്ടായിരുന്നു. ശബ്ദം തന്റേതല്ലെന്നും സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നുമാണ് ലിജുവിന്റെ വാദം. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ലിജു പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.
വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിണറായി പറഞ്ഞിരുന്നില്ല. എന്നാല്‍ ആ മര്യാദ കാണിക്കാത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുടെ പേര് പരസ്യമായി പറഞ്ഞു. നേതാക്കള്‍ നടത്തിയ കാര്യങ്ങള്‍ പുറത്തുപറയാന്‍ പറ്റില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശബ്ദരേഖയിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam