ഇറാനിലെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനെയിയുടെ ഭൂഗർഭ ബങ്കർ ഇസ്രയേൽ സൈന്യം തകർത്തു. ടെഹ്റാനിലെ ഭരണസിരാ കേന്ദ്രത്തിന് സമീപം 50 ഓളം പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. ഈ സംഭവം പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ടെഹ്റാൻ: ഇറാനിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ സൈന്യം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പിന്നീട് ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. ഇസ്രയേൽ വ്യോമസേനയുടെ 50 ഓളം പോർവിമാനങ്ങൾ ചേർന്ന് നടത്തിയ ഈ ആക്രമണത്തിൽ, ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ബങ്കറാണ് തകർത്തത്.

പിന്നീട് ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ടു. ആക്രമണത്തിന് തയ്യാറെടുക്കുന്ന പോർവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിലാണ് ഇതും പുറത്തുവരുന്നത്.

ഫെബ്രുവരി 28 നാണ് ഇസ്രയേലും അമേരിക്കയും സംയോജിക ആക്രമണത്തിലൂടെ അയത്തൊള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയത്. 1989 ൽ ഇസ്ലാമിക വിപ്ലവത്തിലൂടെ ഇറാനിൽ അധികാരത്തിലെത്തിയ റുഹൊള്ളാ ഖമനെയിയുടെ പിൻഗാമിയായ അയത്തൊള്ള അലി ഖമനെയി തൻ്റെ 86ാം വയസിലാണ് കൊല്ലപ്പെട്ടത്. ടെഹ്റാനിലെ ബങ്കർ തകർത്തുള്ള ഇസ്രയേൽ ആക്രമണം പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നുമാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.

Scroll to load tweet…