
പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. എം എം മണിയാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്. എം എം മണി വൈദ്യുതി മന്ത്രിയാകും. എ സി മൊയ്തീന്‍ വ്യവസായ മന്ത്രിയാകും. യുവജനക്ഷേമവകുപ്പും എ സി മൊയ്തീനായിരിക്കും. കടകംപള്ളി സുരേന്ദ്രന്‍ സഹകരണ, ടൂറിസം മന്ത്രിയാകും. ദേവസ്വത്തിന്‍റെ ചുമതലയില്‍ കടകംപള്ളി തുടരും. സിപിഎം സംസ്ഥാനസമിതിയിലാണ് തീരുമാനം. അതേസമയം നേരത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ നിയമനവിവാദത്തില്‍ നടപടിയെക്കുറിച്ച് സംസ്ഥാനസമിതിയില്‍ തീരുമാനമുണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam