ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി

By Web TeamFirst Published Aug 16, 2018, 11:13 PM IST
Highlights

ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്‍റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂവെന്നും എം.എം. മണി വ്യക്തമാക്കി.

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി എം.എം മണി. 

ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും 1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കന്‍റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഈ വെളളത്തിന്‍റെ അളവ് 2000 ആയി വർധിപ്പിക്കുമെന്ന് വാർത്ത വരുന്നതായി ശ്രദ്ധയിൽ പെട്ടു. ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്‍റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂവെന്നും എം.എം. മണി വ്യക്തമാക്കി.

തെറ്റിദ്ധാരണാജനകമായ വാർത്തകൾ കണ്ട് പൊതു ജനങ്ങൾ ആശങ്കപ്പെടരുത് എന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

click me!