കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി: ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് എം.എം. മണി

Published : Feb 03, 2022, 02:17 PM ISTUpdated : Mar 22, 2022, 04:17 PM IST
കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി: ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് എം.എം. മണി

Synopsis

ഇടുക്കി: കെഎസ്ഇബി തൊഴിലാളികളുടെ പെന്‍ഷന്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍  ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എം.എം. മണി.  കോടിക്കണക്കിന് രൂപയുടെ ആസ്തി കെഎസ്ഇബിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബി ഇന്നും മണി കൂട്ടിച്ചേര്‍ത്തു. 

കെഎസ്ആ‍ർടിസിക്ക് പിന്നാലെയാണ് കെഎസ്ഇബിയും പെൻഷൻ പ്രതിസന്ധിയുണ്ടാകുന്നത്. പെൻഷൻ കൊടുക്കാൻ രൂപീകരിച്ച ട്രസ്റ്റിലേക്കുള്ള വിഹിതം  അഞ്ച് വർഷമായി കെഎസ്ഇബി അടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് ചെയർമാൻ ജീവനക്കാരുടെ സംഘടനകൾക്ക് കത്തയച്ചു. ഇതുവരെ പെൻഷൻ മുടങ്ങിയിട്ടില്ലെങ്കിലും ഇങ്ങനെ പോയാൽ പെൻഷൻകാർക്ക് ഷോക്കടിക്കാനാണ് സാധ്യത.

നിലവിലെ നഷ്ടം 1500 കോടി രൂപയാണ്. മാസ്റ്റർ പെൻഷൻ ആന്റ് ഗ്രാറ്റീവിറ്റി ട്രസ്റ്റിലേക്കുള്ള വിഹിതം പോലും അടക്കാനാകാത്തവിധം പ്രതിസന്ധി കനത്തുവെന്നാണ് ചെയർമാൻ എൻഎസ്പിള്ളയുടെ കത്ത് വ്യക്തമാക്കുന്നത്. 2013 ഒക്ടോബറിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. അന്നത്തെ കണക്കനുസരിച്ച് പെൻഷന് വേണ്ടത് 12,500 കോടിരൂപ. ഇതിൽ 8000 കോടി കെഎസ്ഇബിയും 4500  കോടി സർക്കാറും നൽകണമെന്നായിരുന്നു കരാർ. ഒരു വർഷം മാത്രം പെൻഷന് വേണ്ടത് ശരാശരി 1200 കോടി. 

നഷ്ടം നികത്താൻ നിരക്ക് കൂട്ടണമെന്ന കെഎസ്ഇബി നിർദ്ദേശം കമ്മീഷൻ അംഗീകരിച്ചിട്ടില്ല. ദിവസേനയുള്ള വരുമാനത്തിൽ നിന്നാണിപ്പോൾ പെൻഷൻ നൽകുന്നത്. അങ്ങനെ പാടില്ലെന്നാണ് റഗുലേറ്ററി കമ്മീഷൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയ്ക്കെന്തിന് അമേരിക്കയുടെ അനുമതി? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?' യുഎസ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ്
കേരള - തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം; ബോർഡ് നീക്കണമെന്ന് നാം തമിഴർ പാർട്ടി, പ്രദേശത്ത് കനത്ത സുരക്ഷ