
കൊച്ചി: വനിതാ മതില്‍ വർഗീയ മതിൽ എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്ന് മന്ത്രി എം എം മണി. വനിതാ മതിൽ വൻ വിജയം ആകും. മതിൽ ഗിന്നസ് ബുക്കിൽ ഇടം നേടും. വനിതാ മതിലിനു തങ്ങളേക്കാൾ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദിയുണ്ടെന്നും ശബരിമല വിഷയത്തിൽ എന്നും സർക്കാരിന് ഒരേ നിലപാടാണെന്നും മന്ത്രി എം എം മണി പറഞ്ഞു.
വനിതാ മതിലിനിടെ മൂന്ന് ജില്ലകളിൽ ആക്രമണം ഉണ്ടാകുമെന്ന റിപോർട്ടുകൾ തള്ളി കളയുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യാതൊരു ആക്രമണത്തിനും സാധ്യത ഇല്ല. എന്തെങ്കിലും ആക്രമണ സാധ്യതകൾ ഉണ്ടെങ്കിൽ ഇതിനെ പ്രതിരോധിക്കാൻ പൊലീസ് സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എം എം മണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam