
ഇടുക്കി: 46 വർഷങ്ങൾക്ക് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷൻ പുതുക്കി പണിത് മന്ത്രി എം എം മണി. ഇടുക്കി ഉടുന്പൻചോലയിലെ പൊലീസ് സ്റ്റേഷനാണ് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങിൽ വച്ച് 1973ൽ സ്റ്റേഷനിൽ കിടന്നതിന്‍റെ ഓർമ്മ എം എം മണി പങ്കുവച്ചു.
കാൽ നൂറ്റാണ്ടിന് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷൻ ഉടുംന്പുംചോലയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ഇടുക്കി ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷനാണ് ഉടുന്പൻചോലയിലേത്. ആദ്യം 1950 ൽ തുറന്ന സ്റ്റേഷൻ പിന്നീട് സൗകര്യാർത്ഥം ശാന്തൻപാറയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തോട്ടം മേഖലയായ ഉടുന്പൻചോലയിൽ ക്രമസമാധാന പ്രശ്നങ്ങൾ തുടർക്കഥയായതോടെയാണ് മന്ത്രി എം എം മണി ഇടപെട്ട് പൊലീസ് സ്റ്റേഷൻ തിരികെ കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam