
തിരുവനന്തപുരം: സാഹിത്യകാരൻ എം സുകുമാരന്റെ (74) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. തിരുവനന്തപുരം കോട്ടയ്ക്ക്കത്തുള്ള വീട്ടിലാണ് മൃതദേഹം ഇപ്പോള്‍ ഉള്ളത്.
വിദേശത്തുള്ള മരുമകൻ എത്തിയ ശേഷമേ പൊതുദർശനം സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയുള്ളൂ. ഇന്നലെ രാത്രി 9.15ഓടെ തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മാര്‍ച്ച് 14 നാണ് എം സുകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടിച്ചമർത്തപ്പെട്ടവരുടെ വേദന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനായിരുന്നു എം സുകുമാരൻ. 2004 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. പാറ, അഴുമുഖം, ശേഷക്രിയ, ജനിതകം എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്.
മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍,പിതൃതര്‍പ്പണംസ ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയയാണ് കെ.സുകുമാരന്‍റെ പ്രശസ്ത കഥാസമാഹാരങ്ങള്‍. തിരുവനന്തപുരത്ത് അക്കൌണ്ടന്‍റ് ജനറല്‍ ഒാഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കിയിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 1976 കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam