വിന്‍സെന്‍റിന്‍റെ ഫോണ്‍ കണ്ടെടുത്തു; ഫൊറൻസിക് പരിശോധനക്ക് അയക്കും

Published : Jul 26, 2017, 10:04 AM ISTUpdated : Oct 05, 2018, 03:21 AM IST
വിന്‍സെന്‍റിന്‍റെ ഫോണ്‍ കണ്ടെടുത്തു; ഫൊറൻസിക് പരിശോധനക്ക് അയക്കും

Synopsis

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎല്‍എ എം വിൻസൻറിൻറെ ഫോണ്‍ എംഎൽഎ ഹോസ്ററലിലെ മുറിയിൽ നിന്നും കണ്ടെടുത്തു. ഫോണ്‍ ഫൊറൻസിക് പരിശോധനക്ക് അയക്കും. എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും. പരാതിക്കാരിയുടെ സഹോദരനെ എംഎൽഎ ഫോണ്‍ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ വിൻസന്റിനെ ഇന്ന് വൈകുന്നേരം നാലു മണിക്ക് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കും. ഇതിനുശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക.

ഇന്നലെ പൊലീസ് കസ്റ്റഡിയിൽ നൽകിയ വിൻസൻറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് ക്രമസമാധാന പ്രശ്ങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് ഉപേക്ഷിക്കാനാണ് പൊലീസ് തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം