ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന

Published : Jul 26, 2017, 09:18 AM ISTUpdated : Oct 05, 2018, 01:51 AM IST
ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന

Synopsis

ന്യൂഡൽഹി: ഇന്ത്യ സൈനത്തെ പിന്‍വലിക്കുകയാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പരിഹാരമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമിയില്‍ കടന്നിട്ടില്ലെന്ന് അവിടത്തെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ചൈനയുടെ ഭൂമി കടന്നുകയറിതായി ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് വാങ് യി വാദിച്ചു. രണ്ട് രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യ മറുപടി നൽകിയത്. 

27, 28 തീയതികളില്‍ ബെയ്ജിങ്ങില്‍ നടക്കുന്ന ബ്രിക്‌സ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവല്‍ പങ്കെടുക്കാനിരിക്കെയാണ് വാങ് യിയുടെ  പ്രസ്താവന. 

ബ്രസീല്‍, ഇന്ത്യ, ചൈന ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ എന്‍.എസ്.എ.മാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സിക്കിം സംഘര്‍ഷം അടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യ യോഗത്തില്‍ ഉന്നയിക്കും. എന്നാൽ ഇതുവരെ ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച സ്ഥിരീകരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ