മഹാപ്രളയത്തില്‍ കൈതാങ്ങുമായി യൂസഫലി; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കും

By Web TeamFirst Published Aug 12, 2018, 3:44 PM IST
Highlights

എല്ലാവരും കഴിയുന്നത്ര സഹായം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വലിയ തോതിലുള്ള സഹായമാണ് ഏവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്

തിരുവനന്തപുരം: കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുന്ന കാലവര്‍ഷകെടുതിയില്‍ സമസ്ത മേഖലയിലുള്ളവരും സഹായഹസ്തവുമായി രംഗത്തെത്തുന്നു. രാഷ്ട്രീയ ചലച്ചിത്ര സാംസ്കാരിക മേഖല ഒന്നാകെ കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ അണിനിരക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എംഎ യൂസഫലി മഴക്കെടുതി നേരിടാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് അറിയിച്ചു.എല്ലാവരും കഴിയുന്നത്ര സഹായം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വലിയ തോതിലുള്ള സഹായമാണ് ഏവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

click me!