മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ലെന്ന് കര്‍ണാടക സര്‍ക്കാർ

Published : Jun 28, 2016, 01:04 PM ISTUpdated : Oct 04, 2018, 06:15 PM IST
മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ലെന്ന് കര്‍ണാടക സര്‍ക്കാർ

Synopsis

ബംഗലൂരു: സ്ഫോടന കേസിൽ കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുൾ നാസർ മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ലെന്ന് കര്‍ണാടക സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേസുകളിലെ പ്രതികളെല്ലാം ഒരേ ആളുകൾ ആയതുകൊണ്ട് ഒന്നിച്ചുപരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേൽ നൽകിയ സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാർ നിലപാടറിയിച്ചത്.  

കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന് മദനി ആവശ്യപ്പെടുന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്.  വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് തടസ്സവാദങ്ങളുമായി മദനി മേൽക്കോടതിയിലേക്ക് എത്തുന്നത്. അതുകൊണ്ട് അപേക്ഷകൾ തള്ളിക്കളയണമെന്ന് കര്‍ണാടക  ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ
കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും