മധുവിന്റെ കൊലപാതകം: പതിനാറ് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി

By Web DeskFirst Published May 22, 2018, 9:39 PM IST
Highlights
  • സാക്ഷി മൊഴികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
  • കേസിൽ പ്രതികളായ പതിനാറ് പേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ടാവെന്നാരോപിച്ച് മർദ്ദിച്ച കൊന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതികളായ പതിനാറ് പേർക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 

സാക്ഷി മൊഴികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. മധുവിനെ ജനക്കൂട്ടം ആൾക്കൂട്ടം മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് 8 മൊബൈൽ ഫോണുകളിലായാണ്. കേസിൽ ആകെ  165 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സിസി ടിവി ക്യാമറകളിൽ നിന്നുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പ്രധാന തെളിവായി മാറി.

11,640 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മധുവിന്റെ ശരീരത്തിൽ 16 പ്രധാന മുറിവുകൾ ഉണ്ടായിരുന്നു. പ്രതികൾക്കെതിരെ പട്ടിക വർഗ പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്. 

click me!