എവറസ്റ്റിന്‍റെ നെറുകയില്‍ ആ 16 കാരിയുടെ കാല്‍പ്പാദം പതിഞ്ഞു

Web Desk |  
Published : May 22, 2018, 08:44 PM ISTUpdated : Jun 29, 2018, 04:25 PM IST
എവറസ്റ്റിന്‍റെ നെറുകയില്‍ ആ 16 കാരിയുടെ കാല്‍പ്പാദം പതിഞ്ഞു

Synopsis

ശിവാംഗിക്ക് 16 വയസ്സ് മാത്രമാണ് പ്രായം

ദില്ലി:  ലോകത്തെ ഏറ്റവും ഉയരം കൂടിയ മഞ്ഞുപര്‍വ്വതമായ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയായിരിക്കുകയാണ് ശിവാംഗി പഥക്. 16 വയസ്സ് മാത്രമാണ് ശിവാംഗിക്ക്  പ്രായം. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ് ശിവാംഗി. 

തന്‍റെ ചെറുപ്പം മുതലേയുളള ആഗ്രഹമാണ് സഫലമായതെന്ന് ശിവാംഗി പറഞ്ഞു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നുമാണ് ശിവാംഗിയുടെ സാഹസികയാത്ര തുടങ്ങിയത്. പ്രശസ്ത പര്‍വ്വതാരോഹകന്‍ സെവന്‍ സമ്മിറ്റ് ട്രെക്സായിരുന്നു യാത്രയുടെ സംഘാടകന്‍. ശിവാംഗിയെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദങ്ങളും എത്തി.

ഏപ്രില്‍ ആറിനാണ് എവറസ്റ്റ് യാത്ര തുടങ്ങിയത്. ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്നതിനുളള പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ശിവാനി.  

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്