മധുവിന്‍റെ മരണം: 11 പേര്‍ അറസ്റ്റില്‍, പ്രതിഷേധവുമായി നാട്ടുകാര്‍

Web Desk |  
Published : Feb 24, 2018, 02:13 PM ISTUpdated : Oct 05, 2018, 02:00 AM IST
മധുവിന്‍റെ മരണം: 11 പേര്‍ അറസ്റ്റില്‍, പ്രതിഷേധവുമായി നാട്ടുകാര്‍

Synopsis

 പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ 11 പേര്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും  കേസെടുക്കും. 307,302,324 എന്നി വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് െഎ. ജി. എം. ആര്‍ അജിത് കുമാര്‍ അറിയിച്ചു. എസ് എസ് എടി ആക്ടും ചേര്‍ത്ത് കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേസമയം അട്ടപ്പാടിയില്‍ മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുകയാണ്. റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരമാണ് അട്ടപ്പാടിയില്‍ നടക്കുന്നത്.  മധുവിന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം  മുന്നോട്ട് പോകുമെന്നാണ് നാട്ടുകാരുടെ വാദം.  ഇന്ന് നിരവധി രാഷ്ട്രീയ നേതാക്കള്‍  അട്ടപ്പാടിയില്‍ മധുവിന്‍റെ ബന്ധുക്കളെ സന്ദര്‍ശിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന്
കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്