
ഭോപ്പാല്‍: മധ്യപ്രദേശിൽ കനത്തമഴ തുടരുന്നു. നർമ്മദനദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികൾ കരസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയായി പെയ്യുന്ന കനത്തമഴ ഇപ്പോഴും തുടരുകയാണ്. സത്നം,രേവ തുടങ്ങിയ ജില്ലകളെ മഴ പൂർണ്ണമായും വെള്ളത്തിനടിയിലാക്കി.. തലസ്ഥാനമായ ബോപ്പാലിലും കനത്തമഴ നാശംവിതച്ചു. കഴിഞ്ഞ ദിവസം 244 മില്ലി മീറ്റർ മഴയാണ് ഇവിടങ്ങളിൽ ലഭിച്ചത്..കനത്ത മഴയെത്തുടർന്ന് നർമ്മദ നദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഏത് നിമിഷവും നർമ്മദ കരകവിയാം. രേവ ജില്ലയിലെ തമസ് നദി കരകവിഞ്ഞ് ഒഴുകിയത് നേരത്തെത്തന്നെ ദുരിതത്തിന്റെ അളവ് വർദ്ദിപ്പിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താന മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിൽ കരസേനയുടേയും ദുരന്തനിവാരമ സേനയുടേയും സേവനം കൂടുതൽ സ്ഥലത്തേക്ക് വ്യപിപ്പിക്കാൻ തീരുമാനമായി.
ഇതുവരെ 11 പേർ പ്രളയത്തിൽ മരിച്ചതായാണ് ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന വിവരം..ആയിരക്കമക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ വ്യക്തമാക്കി. വരും ദിവസങ്ങളിലും കനത്തമഴക്ക് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam