പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം; യത്തീംഖാന അധ്യാപകന്‍ കീഴടങ്ങി

Published : Jan 30, 2018, 11:07 PM ISTUpdated : Oct 05, 2018, 12:48 AM IST
പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം; യത്തീംഖാന അധ്യാപകന്‍ കീഴടങ്ങി

Synopsis

കൊച്ചി: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യത്തീംഖാന അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സൈഫുദ്ദീനാണ് എറണാകുളം കല്ലൂര്‍ക്കാട് പൊലീസില്‍ കീഴടങ്ങിയത്. മുഹമ്മദ് സൈഫുദീന്‍ യത്തീംഖാനയില്‍ പഠിക്കുന്ന ആറ് ആണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇയാള്‍ ഒന്നിലേറെ തവണ പീഡനത്തിനിരയാക്കി. നവംബറില്‍ കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചതോടെയാണ് പീ‍‍‍‍ഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസ് എടുത്തെങ്കിലും മുഹമ്മദ് സൈഫുദ്ദീന്‍ ഒളിവില്‍ പോയി. എന്നാല്‍ പൊലീസിനെ വെട്ടിച്ച് പല ജില്ലകളിലായി ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പ്രതി അറസ്റ്റിലായതോടെ യത്തീംഖാന അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. മുഹമ്മദ് സൈഫുദീനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു