എസ്ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്ട്രേറ്റിന്‍റെ മൊഴി

By Web DeskFirst Published Jun 22, 2018, 1:46 PM IST
Highlights
  • വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍  എസ്ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്ട്രേറ്റിന്‍റെ മൊഴി. 

കൊച്ചി: വരാപ്പുഴ കസ്റ്റഡികൊലക്കേസിൽ പ്രതിയായ മുൻ എസ്.ഐ   ജി.എസ് ദീപക്കിനെതിരെ പറവൂർ മുൻ മജിസ്ട്രേറ്റിന്‍റെ മൊഴി.   കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ എസ്.ഐ  ക്രൂരമായി മർദ്ദിക്കാറുണ്ട്, മർദ്ദനം അടിസ്ഥാന സ്വഭാവമാക്കിയ എസ്.ഐ ദീപകിനെ പല തവണ താക്കീത് ചെയ്തിട്ടുണ്ടെന്ന്  വനിതാ മജിസ്ട്രേറ്റ് ഹൈക്കോടതി വിജിലൻസിന് നൽകിയ  മൊഴിയിൽ പറയുന്നു.മൊഴി പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

വരാപ്പുഴ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ വീട്ടിൽ വെച്ച് റിമാൻഡ് ചെയ്യാന മജിസ്ട്രേറ്റ് വിസമ്മതിചെച്ന്ന പോലീസ് പരാതിയിലായിരുന്നു ഹൈക്കോടതി രജിസ്ട്രാറുടെ നേതൃത്വത്തിൽ  വിജിലൻസിന്‍റെ അന്വേഷണം. ഈ അന്വേഷണസംഘത്തിന് നൽകിയ മൊഴിയാലാണ് എസ്ഐ ദീപക്കിനെതിരെ ഗുരുതമായ ആരപോണങ്ങൾ പറവൂർ മുൻ മജിസ്ടേറ്റ് ഉന്നയിക്കുന്നത്. എജി.എസ് ദീപക് പല കേസുകളിലും കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ ക്രൂരമായി മർദ്ദിച്ച് ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നത്. ഹൈക്കോടതിയുടെ മാർഗരേഖ തെറ്റിച്ച് എസ്ഐയ്ക്ക് താൻ മുൻപ് ഇക്കാര്യത്തിൽ താക്കീത് നൽകിയതാണെന്നും മൊഴിയിലുണ്ട്.

ശ്രീജിത്ത് അടക്കമുള്ളവരുടെ റിമാൻ്ഡ അപേക്ഷയുമായി പോലീസ് വീട്ടിൽ വന്നിരുന്നു. എന്നാൽ പ്രതിയെ കാണാതെ റിമാൻഡ് ചെയ്യാനാകില്ലെന്ന് അറിയിച്ച് മടക്കുകയായിരുന്നു. ആശുപത്രി ഡോകട്ർമാരെകണ്ട് മൊഴിയെടുത്തപ്പോഴാണ് ശ്രീജിത് വെന്‍റിലേറ്ററിലാണെന്നറിഞ്ഞത്. കസ്റ്റഡിയിൽ ശ്രീജിിത് കൊല്ലപ്പെട്ടതോടെ കൊലക്കുറ്റം ചുമത്തി. കൊലക്കേസിൽ പ്രതിയായതോടെ രക്ഷപ്പെടുന്നതിനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മജിസ്ടേറ്റ് നൽകിയ മൊഴിയിലുണ്ട്. കസ്റ്റഡികൊല കേസിൽ മുൻ എസ്പിയെ അടക്കം പ്രതിയാക്കണമെന്നാവശ്യം നിലനിൽക്കുന്നതിനിടെയാണ് പോലീസിനെതിരായ വനിത ജഡ്ജിയുടെമൊഴി

ഇതിനിടെ കസ്റ്റഡികൊലയിൽ മുൻഎസ്പി എ.വി ജോർജ്ജിനെ പ്രതിയാക്കണമെന്ന ഹർ‍ജി പരിഗണിക്കുന്നത് പറവൂർ കോടതി അടുത്ത വ്യാഴാവ്ചത്തേക്ക് മാറ്റി

 

 

 


 

click me!