തൊടുപുഴ നഗരസഭയിലെ കുടിവെളള ക്ഷാമം രൂക്ഷമായ മേഖലയിൽ വെളളം നേരിട്ടെത്തിച്ച് കൗൺസിലർ. കുടിവെളളം നിറച്ച ടാങ്കുമായി പിക് അപ് വാൻ സ്വയം ഓടിച്ചാണ് കൗൺസിലർ നിഷ സോമൻ വീടുകളിലേക്ക് വെളളമെത്തിച്ചത്.

ഇടുക്കി: ഇടുക്കി തൊടുപുഴ നഗരസഭയിലെ കുടിവെളള ക്ഷാമം രൂക്ഷമായ മേഖലയിൽ വെളളം നേരിട്ടെത്തിച്ച് കൗൺസിലർ. കുടിവെളളം നിറച്ച ടാങ്കുമായി പിക് അപ് വാൻ സ്വയം ഓടിച്ചാണ് കൗൺസിലർ നിഷ സോമൻ വീടുകളിലേക്ക് വെളളമെത്തിച്ചത്. നിഷയുടെ വാർഡായ നടുക്കണ്ടത്തെ വിവിധ പ്രദേശങ്ങളിൽ കുടിവെളള ക്ഷാമം ആരംഭിച്ചിട്ടുണ്ട്. ജല വിഭവ വകുപ്പ് അധികൃതരെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും നടപടിയാവാത്തതിനാലാണ് നിഷ സോമൻ നേരിട്ട് കുടിവെളളമെത്തിക്കാൻ ഇറങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ് തൊടുപുഴ നഗരഭാംഗം കൂടിയായ നിഷ സോമൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming