കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിൽ എൻ പ്രഭാകരൻ്റെ 'മായാമനുഷ്യർ' എന്ന കൃതിക്ക് പുരസ്കാരം ലഭിച്ചു. വിവാദങ്ങൾക്കൊടുവിൽ ജൂറി തീരുമാനത്തിൽ മാറ്റമില്ലാതെയാണ് 24 ഭാഷകളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിൽ എൻ പ്രഭാകരൻ്റെ മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്ക്കാരം. ജൂറി തീരുമാനിച്ച പേരുകളിൽ മാറ്റമില്ലാതെ പ്രഖ്യാപനം. അവസാന നിമിഷം നേരത്തെ പ്രഖ്യാപനം മാറ്റിയത് വിവാദമായിരുന്നു. 24 ഇന്ത്യൻ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നും എൻ പ്രഭാകരന്റെ മായാമനുഷ്യർ എന്ന കൃതിക്കാണ് പുരസ്കാരം എന്ന വിവരം നേരത്തെ പുറത്തുവിട്ടിരുന്നു.

