നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തി

Published : Dec 23, 2018, 02:24 PM IST
നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തി

Synopsis

നേരത്തേ ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 8.5 തീവ്രതയോ അതിന് മുകളിലോ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് സാധ്യതയെന്ന് ഈ മാസം ആദ്യമാണ് മുന്നറിയിപ്പ് വന്നത്

കാഠ്മണ്ഡു: ജനങ്ങളെ ഭീതിയിലാഴ്ത്തി നേപ്പാളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സിന്ധുപാല്‍ചൗക്കിലാണ് പ്രധാനമായും ബൂചലനം അനുഭവപ്പെട്ടത്. 

റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് ഇവിടെ അനുഭവപ്പെട്ട ഭൂചലനത്തില്‍ രേഖപ്പെടുത്തിയത്. സിന്ധുപാല്‍ചൗക്ക് കൂടാതെ, കാഠ്മണ്ഡുവിലെ ചിലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി സൂചനയില്ല. 

നേരത്തേ ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 8.5 തീവ്രതയോ അതിന് മുകളിലോ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് സാധ്യതയെന്ന് ഈ മാസം ആദ്യമാണ് മുന്നറിയിപ്പ് വന്നത്. 

മുമ്പ് 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 9,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആ ദുരന്തത്തില്‍ നിന്ന് നേപ്പാള്‍ ഇനിയും പൂര്‍ണ്ണമായും കര കയറിയിട്ടില്ല. അതിനിടയിലാണ് ഇനിയും ദുരന്തങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് വരുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ