ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ വ്യാപക നാശനഷ്ടം; 168 പേർ മരിച്ചു

Published : Dec 23, 2018, 02:14 PM ISTUpdated : Dec 23, 2018, 02:16 PM IST
ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ വ്യാപക നാശനഷ്ടം; 168 പേർ മരിച്ചു

Synopsis

ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ വ്യാപക നാശനഷ്ടം. 168 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ വ്യാപക നാശനഷ്ടം. 168 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 700ൽ അധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു.

കെട്ടിടങ്ങൾക്കിടയിൽ നൂറു കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ക്രാക്കറ്റോവയിൽ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് കടലിന്നടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണം. അഗ്നിപർവത സ്ഫോടനമുണ്ടായെങ്കിലും സുനാമി മുന്നറിയിപ്പൊന്നും അധികൃതർ പുറപ്പെടുവിച്ചിരുന്നില്ല. കടൽതീരത്തെ റിസോർട്ടിൽ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദാ സ്ട്രെയിറ്റാണ് ജാവ കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത്. 

ക്രക്കതോവ അഗ്നിപര്‍വ്വതം കാരണം 1984 ലും ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായിരുന്നു. അന്ന് 30000 അധികം ആളുകളാണ് മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ