മഹാബലി ഡാ... മലയാളികളുടെ ഓണം സ്‌പെഷ്യല്‍ പ്രതികാരം സോഷ്യല്‍ മീഡിയയില്‍

Published : Sep 02, 2017, 02:55 PM ISTUpdated : Oct 05, 2018, 01:51 AM IST
മഹാബലി ഡാ... മലയാളികളുടെ ഓണം സ്‌പെഷ്യല്‍ പ്രതികാരം സോഷ്യല്‍ മീഡിയയില്‍

Synopsis

തിരുവനന്തപുരം:  ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക പ്രതികാര കാമ്പയിന്‍ നടക്കുന്നുണ്ട്. 'മഹാബലി ഡാ' എന്ന ഹാഷ് ടാഗില്‍ നടക്കുന്ന കാംപയിന്റെ വിഷയം കേരളവും ഓണവും മഹാബലിയും വാമനജയന്തിയും എല്ലാം അടങ്ങുന്നതാണ്. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും സംഗതി സീരിയസാണ്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവും തുടര്‍ന്ന് കേരളത്തില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യം  ഉയര്‍ന്നതും നമ്മള്‍ മറന്നു കാണില്ല. തുടര്‍ന്ന് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ കേരള നമ്പര്‍ വണ്‍  കാംപയിനും സര്‍ക്കാറിന്റെ പരസ്യത്തിനുമെല്ലാം ശേഷം മലയാളത്തിന്റെ സ്വന്തം ആഘോഷത്തിന് സോഷ്യല്‍ മീഡിയ പുതിയൊരു മാനം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. 

കഴിഞ്ഞ വര്‍ഷം വാമനജയന്തി ആഘോഷിക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. കേരളത്തില്‍ ഓണത്തിന് മഹാബലിയെ ആഘോഷിക്കണോ, അതോ വാമന ജയന്തി ആഘോഷിക്കണോ എന്നതടക്കമുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ വര്‍ഷം ആരും ഇത്തരത്തില്‍ പറഞ്ഞില്ലെങ്കിലും ഒന്നും മറക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറായിട്ടില്ല. 

മഹാബലി ഡാ എന്ന ഹാഷ് ടാഗില്‍ ട്രോളുകളും കുറിപ്പുകളും ഒക്കെയായി ഫേസ്ബുക്കും ട്വിറ്ററുമെല്ലാം സമ്പന്നമായിരിക്കുകയാണിപ്പോള്‍. വികസന സൂചികകളില്‍ കേരളം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതും മഹാബലിക്ക് തന്നെയാണ് ഓണാഘോഷത്തില്‍ പ്രാധാന്യമെന്ന് പറയുന്നതുമായ നിരവധി പോസറ്റുകളാണ് എത്തുന്നത്.  

പോസ്റ്റുകള്‍ കാണാം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും