മനുഷ്യാവകാശ പ്രവർത്തകരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഗ്രനേഡ് ലോഞ്ചര്‍ വിവരങ്ങള്‍

Published : Aug 31, 2018, 07:39 PM ISTUpdated : Sep 10, 2018, 04:16 AM IST
മനുഷ്യാവകാശ പ്രവർത്തകരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഗ്രനേഡ് ലോഞ്ചര്‍ വിവരങ്ങള്‍

Synopsis

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന് കൂടുതല്‍ തെളിവുകളുമായി  മഹാരാഷ്ട്ര പൊലീസ്. മനുഷ്യാവകാശ പ്രവർത്തകരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഗ്രനേഡ് ലോഞ്ചര്‍ വിവരങ്ങളും പൊലീസിന് ലഭിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവർ ശ്രമിച്ചു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ രാജീവ് ഗാന്ധി വധക്കേസിലേത് പോലെ കത്തുകൾ കൈമാറിയിരുന്നു. 

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന് കൂടുതല്‍ തെളിവുകളുമായി  മഹാരാഷ്ട്ര പൊലീസ്. മനുഷ്യാവകാശ പ്രവർത്തകരില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഗ്രനേഡ് ലോഞ്ചര്‍ വിവരങ്ങളും പൊലീസിന് ലഭിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവർ ശ്രമിച്ചു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ രാജീവ് ഗാന്ധി വധക്കേസിലേത് പോലെ കത്തുകൾ കൈമാറിയിരുന്നു. 

 നേരത്തെ കലാപ വേളയില്‍ പിടിയിലായ റോണാ വില്‍സന്‍ മാവോയിസ്റ്റ് നേതാവ് പ്രകാശനി എഴുതിയ ഒരു കത്തില്‍ റാക്കറ്റ് ലോഞ്ചര്‍ വാങ്ങാന്‍ എട്ടു കോടി രൂപ വേണ്ടി വരുമെന്ന് പറയുന്നു. റോക്കറ്റ് ലോഞ്ചറിനെക്കുറിച്ചുള്ള ഒരു ബ്രോഷര്‍ പിടിച്ചെടുത്ത ഒരു ഡിസ്‌കില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന്  മെയിലുകൾ, കത്തുകൾ, മറ്റു രേഖകൾ എന്നിവ പിടിച്ചെടുത്തുവെന്നും എഡിജിപി പരംബിർ സിങ് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് വേണ്ട ആയുധങ്ങളും ഗ്രനേഡുകളും മറ്റും അറസ്റ്റിലായവര്‍ എത്തിച്ചുനല്‍കിയിരുന്നു എന്നും സൂചനയുണ്ട്.  

കബിർ കലാ മഞ്ചുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവർ നടത്തിയ രഹസ്യ സംഭാഷണങ്ങൾ പൊലീസ് കണ്ടെത്തി. ഇതിനെ ചുറ്റിപ്പറ്റിയാണ് 5 പേരിലേക്ക് അന്വേഷണം എത്തിയത്. സർക്കാരിനെതിരായ മാവോയിസ്റ്റ് ഗൂഢാലോചനയാണ് സംഭാഷണത്തിലുണ്ട്. 

അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി  പി.ബി. സിങ് വിശദീകരിച്ചു. സുപ്രീം കോടതിയിൽ നിന്ന് അടക്കം വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ വീശദീകരണം. ശേഖരിച്ച തെളിവുകൾ സുപ്രീം കോടതിയിൽ ഹാജരാക്കും. അനുകൂല വിധി കോടതിയിൽ നിന്ന് ലഭിക്കുമെന്നും എഡിജിപി പറഞ്ഞു. ഇതാദ്യമായി ആണ് പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റിന് ശേഷം മഹാരാഷ്ട്ര പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം നൽകുന്നത്. 

മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ ചൊവ്വാഴ്ച പുണെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് തെളിവുണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തി. കൃതമായ തെളിവുകൾ കോടതിയിൽ നൽകുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെളിവുകൾ സഹിതമാണ് പൗരാവകാശ പ്രവർത്തകരുടെ  അറസ്റ്റ് എന്ന മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരാണ് അറസ്റ്റിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ
'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി