
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സർക്കാർ സ്കൂളിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കാവിയടിച്ച സംഭവം വിവാദമാകുന്നു. ഷാഹ്ജന്‍പൂര്‍ ജില്ലയിലെ ബന്ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷഹ്ജഹന്‍പുരിലാണ് സംഭവം. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രതിമയ്ക്ക് കാവി പൂശിയ കാര്യം വ്യാഴാഴ്ചയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ‘ രാവിലെയാണ് ഞങ്ങള്‍ മാറ്റം കണ്ടത്. ഇത് പരിഹാസ്യമാണ്.’ 20 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ പ്രതിമയെന്നാണ് റിപ്പോര്‍ട്ട്. പ്രതിമയിലെ ഊന്നുവടിയും കണ്ണടയും മാത്രമാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ളത്. വെളുത്തവസ്ത്രങ്ങള്‍ ധരിച്ച നിലയിലുള്ള പ്രതിമയ്ക്കാണ് കാവി പൂശിയിരിക്കുന്നത്.
ഗ്രാമവാസിയായ സര്‍വേഷ് കുമാര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം വിഷയത്തിൽ ഒളിച്ചുകളിക്കുന്നതായാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.എം ബച്ഛു സിങ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam