
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്. അപകടമല്ല, മറിച്ച് ഇത് മനഃപൂർവമുള്ള തീവെപ്പാണെന്ന് റെയിൽവേ പൊലീസ് കണ്ടെത്തി. നാസിക് സ്വദേശിയായ രവി ബോറാക് ആണ് കോച്ചിന് തീയിട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ലഹരിക്ക് അടിമയായ ഇയാൾ, ലഹരി ഉപയോഗിച്ച ശേഷമാണ് ഈ കൃത്യം നിർവഹിച്ചതെന്നാണ് റെയിൽവേ പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച രാത്രി 11:30-യോടെയാണ് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന കോച്ചിൽ തീപിടിത്തമുണ്ടായത്.
തീ ആളിപ്പടർന്ന് കോച്ച് പൂർണമായും കത്തിനശിച്ചിരുന്നു. തുടക്കത്തിൽ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന സംശയമുണ്ടായിരുന്നെങ്കിലും റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ സത്യം പുറത്തു വരികയായിരുന്നു. കൂടുതൽ വിവരങ്ങൾ റെയിൽവേ പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam