വരുന്നത് ജനപ്രിയ ബജറ്റ്, സുപ്രധാന പദ്ധതികൾ പ്രഖ്യാപിക്കും: തോമസ് ഐസക്

Published : Jan 31, 2019, 07:40 AM ISTUpdated : Jan 31, 2019, 08:53 AM IST
വരുന്നത് ജനപ്രിയ ബജറ്റ്,  സുപ്രധാന പദ്ധതികൾ പ്രഖ്യാപിക്കും: തോമസ് ഐസക്

Synopsis

ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു .

തിരുവനന്തപുരം: കേരള പുനർ നിർമാണത്തിനായി  വലിയ പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനർനിർമാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു. പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകില്ല. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി.

ബജറ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം.. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ അഭിലാഷ് ജി നായർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും
'കേരളം പിന്നോട്ട്, കാരണം കേരള മോഡൽ'; യുവാക്കൾ കേരളം വിടുന്നത് ആകസ്മികമല്ലെന്ന് രാജീവ് ചന്ദ്രശേഖർ