നീയൊക്കെ ആണുങ്ങളോട് കളിക്കെടാ; നടിക്കു പിന്തുണയുമായി മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസറ്റ്

Published : Feb 18, 2017, 01:16 PM ISTUpdated : Oct 05, 2018, 12:33 AM IST
നീയൊക്കെ ആണുങ്ങളോട് കളിക്കെടാ; നടിക്കു പിന്തുണയുമായി മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസറ്റ്

Synopsis

പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ രോഷപ്രകടനവുമായി സംവിധായകന്‍ മേജര്‍ രവി. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ ഒരു നടിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ ഏത് സഹോദരിമാര്‍ക്കും ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന് ഓര്‍മ്മിപ്പിക്കുന്നു.

സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ രാഷ്ട്രീയ ഭേദമന്യേ ജനം ഉണരണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റിന്‍റെ ആദ്യ ഭാഗം ഇംഗ്ലീഷിലാണെങ്കില്‍ അവസാനഭാഗം മലയാളത്തിലാണ്.

മാര്‍ട്ടിന്‍, പള്‍സര്‍ സുനീ നീയൊക്കെ ആണുങ്ങളോട് കളിക്കെടാ പൊലീസ് പിടിക്കുന്നതിനു മുമ്പ് ആണ്‍പിളേളരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ നീയൊക്കെ പ്രാര്‍ത്ഥിച്ചോടാ എന്നാണ് വെല്ലുവിളി. ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നതെന്നും ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ലെന്നും പറഞ്ഞാണ് മേജര്‍ രവി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും നടിക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

>

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടു പൊടി; വോട്ട് ചെയ്യൂ പുട്ടടിക്കൂ ഓഫറുമായി സപ്ലൈകോ, ചില നിബന്ധനകളുണ്ട്
രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്, പന്തംകൊളുത്തി പ്രകടനം നടത്തും