
ദില്ലി: കാശ്മീരിൽ മരണപ്പെട്ട മലയാളിയായ മേജർ ശശിധരൻ വി നായരുടെ ഭൗതിക ശരീരം പൂനെയിൽ എത്തിച്ചു. ഭൗതിക ശരീരം ഇന്ന് പൂനെ യുദ്ധസ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം നാളെ ഒമ്പത് മണിക്ക് പൂനെയിലെ വൈകുണ്ഠം ശ്മാനത്തിൽ നടക്കും. ജമ്മു കശ്മീരിലെ നൗഷേറയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് മേജര്‍ ശശിധരൻ മരണപ്പെട്ടത്.
ഇന്നലെ രാവിലെ ഉണ്ടായ ആദ്യ സ്ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് വൈകിട്ട് നടത്തിയ തെരച്ചിലിനിടെയാണ് മേജർ കൊല്ലപ്പെട്ടത്. ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. മേജര്‍ ശശിധരന്‍ നായരുടെ ഒപ്പമുണ്ടായിരുന്ന സൈനികനും മരണപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam