പഞ്ചാബിലെ സർവകലാശാലയിൽ വൻ സംഘർഷം, വാഹനങ്ങൾക്ക് തീയിട്ടു, ക്യാമ്പസ് അടിച്ച് തകർത്തു, സമൂഹമാധ്യമപോസ്റ്റിന് പിന്നാലെ പ്രതിഷേധം.

Published : Sep 27, 2026, 06:45 AM IST
PUNJAB UNIVERSITY PROTEST

Synopsis

ഹോസ്റ്റലിൽ ഒരു പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായി എന്ന സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം നടന്നത്. എന്നാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് ലവ്ലി പ്രഫഷണൽ സർവകലാശാലയുടെ വിശദീകരണം. തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നാണ് സർവകലാശാലയുടെ അറിയിപ്പ്

ദില്ലി.പഞ്ചാബിലെ ലവ്ലി പ്രഫഷണൽ സർവകലാശാലയിലാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈം​ഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം. ഒരു ഇലക്ട്രീഷ്യനാണ് ലൈം​ഗികാതിക്രം നടത്തിയെന്നായിരുന്നു പോസ്റ്റ്. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയത്. ഇന്നലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടു. വാഹനങ്ങൾ തീയിട്ടു. ക്യാമ്പസിലെ പല ഭാഗങ്ങളും അടിച്ചു തകർത്തു. ദേശീയപാതയുടെ ഉപരോധിച്ചു. എന്നാൽ അത്തരം സംഭവം നടന്നിട്ടില്ലെന്നും വിദ്യാർത്ഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർവ്വകലാശാലയുടെ സന്ദേശം. വിദ്യാർത്ഥിക്ക് നേരെ അക്രമം നടന്നിട്ടുണ്ടെന്ന് ഒരു വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ക്യാമ്പസിന് പുറത്തുള്ള വാഹനങ്ങളാണ് അടിച്ച് തക‍ർത്തതെന്നും വിദ്യാർത്ഥി വിശദീകരിച്ചു. സർവകലാശാലയുടെ ഭാ​ഗത്ത് നിന്ന് വിശദീകരണം തൃപ്തികരമല്ലെന്നും യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥി പറഞ്ഞു. പൊലീസ് സമരക്കാരുമായി സംസാരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് വൻ ലഹരി വേണ്ട, 105 ​ഗ്രാം എംഡിഎംഎ പിടികൂടി, രണ്ട് പേർ പിടിയിൽതലസ്ഥാനത്ത് വൻ ലഹരി വേണ്ട, 105 ​ഗ്രാം എംഡിഎംഎ പിടികൂടി, രണ്ട് പേർ പിടിയിൽ
പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ശിഷ്യൻ മരിച്ച നിലയിൽ, ശരീരമാസകലം പരിക്കേറ്റ നിലയിൽ