
പത്തനംതിട്ട: മകരജ്യോതിദർശനത്തിന് സന്നിധാനം ഒരുങ്ങി. ഒന്നരലക്ഷത്തോളം ഭക്തജനങ്ങൾ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. മകരജ്യോതിദർശനത്തിന് സന്നിധാനം ഒരുങ്ങി. ഒന്നരലക്ഷത്തോളം ഭക്തജനങ്ങൾ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. നാവിക സേനയുടെ ഹെലികോപ്ടറുകൾ സന്നിധാനത്ത് നിരീക്ഷണപറക്കൽ നടത്തി
സൂചികൂത്താൻ ഇടമില്ലാതെ സന്നിധാനം. ദിവസങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടു വരുന്ന നെയ്യാണ് ഇന്നത്തെ നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നത്. അതിന് ശേഷം ഉച്ചക്ക് മകരസംക്രമപൂജ നടക്കും. വെള്ളിയാഴ്ച പന്തളത്തിന് നിന്ന് യാത്രതിരിച്ച തിരുവാഭരണഘോഷായാത്ര വൈകിട്ട് സന്നിധാനത്തെത്തും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് മകരജ്യോതി തെളിയിക്കുക
ഉച്ചക്ക് ശേഷം സന്നിധാനത്തേക്ക് അയ്യപ്പൻമാരെ കടത്തിവിടില്ല. വൈകിട്ട് ജ്യോതി ദർശനത്തിന് ശേഷം അയ്യപ്പൻമാർ ഇറങ്ങുന്നതിനാൽ 9 മണിക്ക് ശേഷമേ അയ്യപ്പൻമാരെ പമ്പയിൽ നിന്നും കയറ്റു. പമ്പയിലും ഗതാഗതനിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam