
ഭോപ്പാല്‍: നവരാത്രിയോടനുബന്ധിച്ചുള്ള പ്രത്യേക ഗാര്‍ബ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഭോപ്പാലിലാണ് അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഡി എന്‍ എ യാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.
ഹിന്ദു ഉത്സവ് സമിതിയാണ് ( എച്ച് യു എസ്) ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനാണ് ഇവരുടെ ശ്രമം. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന നൃത്ത പരിപാടിയാണ് ഗാര്‍ബ. എച്ച് യു എസിന്റെ പ്രസിഡണ്ട് കൈലാഷ് ബെഗ്വാണിയാണ് ഇക്കാര്യം അറിയിച്ചത്.
ആധാര്‍ കാര്‍ഡിന്റെ ആവശ്യത്തെ കുറിച്ച് പ്രസിഡണ്ട് പറയുന്നത് ഇങ്ങനെ കഴിഞ്ഞ വര്‍ഷത്തെ നവരാത്രി രാവുകളില്‍ ഒട്ടേറെ അഹിന്ദുക്കള്‍ ഇവിടെ എത്തിയിരുന്നു. ഇവര്‍ സ്ത്രീകളോടും മറ്റു കുടുംബത്തോട് എത്തിയവരോടും മോശമായി പെരുമാറിയ ധാരാളം പരാതിക
ള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഹിന്ദുക്കളെ പ്രവേശിപ്പിക്കേണ്ടയെന്ന തീരുമാനത്തില്‍ എത്തിയത്. ഇത്തവണ അത്തരത്തിലുള്ള പരാതികള്‍ ഉണ്ടാവതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ആഘോഷം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും മറ്റു മതസ്ഥര്‍ ആ ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത് സംഘാടകരുമായി ആലോചിച്ച് ആവശ്യം നടപ്പിലാക്കാന്‍ ജില്ലാകലക്ടര്‍ അനുമതി നല്‍കിയാതും കൈലാഷ് പറഞ്ഞു. അടുത്ത വര്‍ഷം ഇതിലും കടുത്ത തീരുമാനങ്ങളായിരിക്കും തങ്ങള്‍ നടപ്പിലാക്കുകയെന്ന് പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam