മലബാര്‍ സിമന്‍റ്സ് അഴിമതി കേസ്: സിബിഐ വരണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

By Web DeskFirst Published Jul 20, 2018, 12:37 PM IST
Highlights
  • മലബാര്‍ സിമന്‍റ്സ് അഴിമതി കേസ്: സിബിഐ വരണമെന്ന ഹര്‍ജി ഹൈക്കടതി തള്ളി

കൊച്ചി: മലബാർ സിമന്റ്‌സ് അഴിമതിയിൽ വിജിലൻസ് അന്വേഷിച്ച കേസുകൾ സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാസ്റ്ററും ജോയ് കൈതാരവും സമർപ്പിച്ച ഹർജിയാണ് തള്ളിയത്.  സമാന ആവശ്യം നേരത്തെ ഹൈക്കോടതിയും സുപ്രിം കോടതിയും നിരസിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

അതേസമയം അഴിമതി കേസുകളിൽ മൂന്ന് പ്രതികളെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി വിശദവാദത്തിനായി ഈ മാസം 30ലേക്ക് മാറ്റി. ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ്‌ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിണ് ഹർജി നല്‍കിയിരിക്കുന്നത്. കമ്പനി മുൻ ചെയർമാൻ ജോൺ മത്തായി, ഡയറക്ടർ മാരായ ടി പത്മനാഭൻ നായർ, എന്‍ കൃഷ്ണകുമാർ എന്നിവരെയാണ് സര്‍ക്കാര്‍ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.

2012 ല്‍ സർക്കാർ ഉത്തരവിലൂടെയായിരുന്നു ഇവരെ ഒഴിവാക്കിയത്. ഇതാണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്. കേസ് ദുർബലമാക്കാനും മറ്റു പ്രതികളെ സഹായിക്കാനും ആണ് സർക്കാർ നീക്കം എന്നായിരുന്നു ഹർജിക്കാരുടെ വാദം. അഴിമതിക്കേസുകളിലെ പ്രതികളെ ഉത്തരവിലൂടെ ഒഴിവാക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കേസുകളിൽ തുടരന്വേഷണവും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

click me!