മലബാര്‍ മെഡിക്കല്‍ കോളേജ് 33 വിദ്യാര്‍ത്ഥികളെ പുറത്താക്കി

By Web DeskFirst Published Sep 25, 2017, 10:32 PM IST
Highlights

കോഴിക്കോട്: ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ല എന്ന കാരണത്താല്‍ മലബാര്‍ മെഡിക്കല്‍ കോളേജ് 33 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാരും ബാങ്കുകളും തമ്മില്‍ സമവായത്തിലെത്തിലെത്തിയിരുന്നു. ആറുമാസത്തേക്ക് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കുമെന്നാണ് ബാങ്കുകളുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ. ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം  നല്‍കിയിരുന്നു.

ഫീസായ അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നായിരുന്നു അഡ്‌മിഷന്‍ മാനദണ്ഡം. എന്നാല്‍ അഞ്ച് ലക്ഷം രൂപയുടെ ഫീസിന് പുറമേ ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കേണ്ടത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് ബാങ്കുകളുമായി ധാരണയിലെത്തിയത്.

ഇതനുസരിച്ച് എം.ബി.ബി.എസിന് കൂടുതല്‍ പേര്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍ അവസാന ദിവസമായ ഇന്ന് ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ 33 പേര്‍ക്ക് കഴിഞ്ഞില്ല എന്നാണ് മെഡിക്കല്‍ കോളേജിന്‍റെ വാദം. നേരത്തെ ഇവിടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് നാല് ബ്ലാങ്ക് ചെക്കുകള്‍ കൊണ്ട് വരാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 

click me!