മലപ്പുറത്ത് പനി പടരുന്നു; നാല് മാസത്തിനിടെ പത്ത് മരണം

Web Desk |  
Published : Jun 20, 2018, 05:14 PM ISTUpdated : Oct 02, 2018, 06:30 AM IST
മലപ്പുറത്ത് പനി പടരുന്നു; നാല് മാസത്തിനിടെ പത്ത് മരണം

Synopsis

ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും എലിപ്പനിയും നാല് മാസത്തിനിടെ പത്ത് മരണം അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

മലപ്പുറം:പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലപ്പുറം ജില്ല. മലയോരമേഖലകളില്‍ ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുകയാണ്. 
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ പത്ത് പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് മരിച്ചത്. 146 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ മരിച്ചു. കരുളായി, പെരിന്തല്‍മണ്ണ, വാഴക്കാട് പ്രദേശങ്ങളിലായിരുന്നു മരണം. 

എലിപ്പനി ബാധിച്ച 14 പേരില്  മൂന്ന് പേര്‍ മരിച്ചു. 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മക്കരപ്പറമ്പ്, വളവന്നൂര് മേഖലകളിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ടര്‍ വിളിച്ചു. കിണറുകളും ജലാശയങ്ങളും അടിയന്തിരമായി സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കാന്‍ തീരുമാനിച്ചു.

ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെമ്പാടും ഇവര്‍ നിരീക്ഷണം നടത്തും. റബ്ബര്‍, കവുങ്ങിന്‍ തോട്ടങ്ങളിലെ എലി നശീകരണത്തിന് നടപടി സ്വീകരിക്കും. ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി