മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷം ഒരുക്കം തുടങ്ങി

By Web DeskFirst Published Feb 25, 2017, 3:47 AM IST
Highlights

മലപ്പുറ: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷവും ഒരുക്കങ്ങള്‍  തുടങ്ങി.കുഞ്ഞാലിക്കുട്ടി തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയാകുമെന്ന കണക്കുകൂട്ടലില്‍ പൊതുസമ്മതനായ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍   സ്വതന്ത്രന്‍മാരെ ഇറക്കിയുള്ള പരീക്ഷണം ഇടതുമുന്നണിക്ക് ഗുണം ചെ്യ്തിരുന്നു.

ഇ അഹമ്മദിന്റെ മരണവും വിവാദങ്ങളും കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിത്വവും മലപ്പുറത്ത് ലീഗിന് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി കണക്കു കൂട്ടുന്നുണ്ട്. മല്‍സരം നേരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം ന്യുനപക്ഷാംഗമായ സ്വതന്ത്രനെ പരിഗണിക്കുന്നതും അതു കൊണ്ടു തന്നെ.ഇതോടെ വിജയം തന്നെ നേടാമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

2009ല്‍ ടി കെ ഹംസയും 2014 ല്‍ പി കെ സൈനബയുമാണ് ഇ.അഹമ്മദിന് എതിരെ മല്‍സരിച്ചത്. ഇത്തവണ സംവിധായകന്‍ കമലിനെ മലപ്പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കമലിനെക്കുറിച്ചുണ്ടായ വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ഇടതുപക്ഷം കണക്കു കൂട്ടുന്നു. മങ്കടയില്‍ നേരിയ വോട്ടിന് തോറ്റ വി പി റഷീദലിയും പരിഗണനയിലുണ്ട്. മലപ്പുറം മണ്ഡലത്തില്‍ ജയിച്ചു കയറാമെന്ന മോഹം വിദുരത്താണെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം  ലോക്‌സഭ തെരഞ്ഞെടുപ്പിലും  ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

 

click me!