തവനൂര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം: ചികില്‍സ അപര്യപ്തമെന്ന് പരാതി

Published : Sep 25, 2018, 06:31 AM IST
തവനൂര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം: ചികില്‍സ അപര്യപ്തമെന്ന് പരാതി

Synopsis

ഇവിടെ നാലുപേര്‍ ഒന്നിച്ച് മരിച്ചിരുന്നു. തുടര്‍ന്നാണ് ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി അന്തേവാസികള്‍ രംഗത്തെത്തിയത്.

മലപ്പുറം: തവനൂര്‍ വൃദ്ധ സദനത്തില്‍ അന്തേവാസികള്‍ക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. ഇന്നലെ ഇവിടെ നാലുപേര്‍ ഒന്നിച്ച് മരിച്ചിരുന്നു. തുടര്‍ന്നാണ് ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി അന്തേവാസികള്‍ രംഗത്തെത്തിയത്.

ഭക്ഷണത്തിലും വസ്ത്രത്തിലും അന്തേവാസികള്‍ തൃപ്തരാണ്.പക്ഷെ ചികിത്സയെക്കുറിച്ച് അവര്‍ക്ക് പരാതികളേറെയുണ്ട്. കഴിഞ്ഞ ദിവസം മരിച്ചവര്‍ക്കും മതിയായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

എന്നാല്‍ നഴ്സിന്‍റെ സേവനം എപ്പോഴുമുണ്ടെന്നും ഡോക്ടര്‍മാര്‍ ആഴ്ച്ചയിലെത്തി പരിശോധിച്ച് മരുന്ന് നല്‍കാറുണ്ടെന്നുമാണ് വൃദ്ധസദനം സൂപ്രണ്ടിന്‍റെ വിശദീരണം.

കൂട്ടമരണത്തെക്കുറിച്ച് സാമൂഹ്യനീതി വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥരോട് ചികിത്സയെക്കുറിച്ച് പരാതിപെടാനുള്ള തീരുമാനത്തിലാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ
ശബരിമല വിവാദവും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തതും തിരിച്ചടിച്ചു; സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ, 'രാഷ്ട്രീയ പ്രചാരണ ജാഥ വേണം'