
കൊച്ചി: കൊച്ചിയിൽ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചവശനാക്കി. മലപ്പുറം സ്വദേശിയും ഊബർ ഈറ്റ്സ് ഡെലിവറി ജീവനക്കാരനുമായ ജവഹർ കാരടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടിൽ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റ് ഉടമയിൽ നിന്നും ജീവനക്കാരിൽ നിന്നും മർദ്ദനമേറ്റത്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
ഊബർ ഈറ്റ്സിന്റെ ഓർഡർ എടുക്കാനായി റസ്റ്റോറന്റിൽ എത്തിയ ജവഹർ കണ്ടത് ഇതേ ഹോട്ടലിലെ ഒരു തൊഴിലാളിലെ ഉടമ മർദ്ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ജവഹറിനോട് 'നാൽപത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലിൽ ഞാൻ എന്തും ചെയ്യും' എന്നായിരുന്നു ഉടമയുടെ മറുപടി. എന്നാൽ പിന്നീട് ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയെ ജവഹറിനെ മറ്റ് ജീവനക്കാരും ഉടമയും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോൽ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം മർദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്.
ഈ ഹോട്ടിലിൽ ഇത് നിത്യസംഭവമാണെന്ന് പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും വെളിപ്പെടുത്തുന്നു. അതുപോലെ പുലർച്ചെ മൂന്നു മണി വരെ ഈ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇവിടെയെത്തുന്ന കസ്റ്റമേഴ്സിനെയും ഇവർ ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശത്തെ കടയുടമ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു. ജവഹറിനെ മർദ്ദിക്കുന്നതിന് ദൃക്സാക്ഷികളുണ്ടായിരുന്നു. ഇവിടെ ദിവസം തോറും ഇത്തരം രണ്ട് സംഭവങ്ങളെങ്കിലും നടക്കാറുണ്ടെന്നാണ് പ്രദേശവാസികൾ വെളിപ്പെടുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam