സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താംതരം വരെ മലയാളം നിര്‍ബന്ധമാക്കി

Published : Apr 10, 2017, 02:24 PM ISTUpdated : Oct 05, 2018, 02:36 AM IST
സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താംതരം വരെ മലയാളം നിര്‍ബന്ധമാക്കി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി മലയാളഭാഷാ പഠനം നിര്‍ബന്ധം.സിബിഎസ് സി, ഐസിഎസ്‌സി സിലബസുകള്‍ പഠിപ്പിക്കുന്ന സ്കൂളിലടക്കം മലയാള ഭാഷ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ , എയ്ഡഡ്,  സിബിഎസ് സി,  ഐസിഎസ് സി , സ്വാശ്രയ സ്കൂളുകള്‍ക്കെല്ലാം ബാധകമാകുന്ന തരത്തിലാണ് നിയമം.

മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കം കര്‍ശന വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്. മലയാളം സംസാരിക്കുന്നത് വിലക്കിയാല്‍ സ്കൂളുകള്‍ക്കാണ് ഇനി പിഴ. മൂന്ന് തവണ പിഴവരുത്തുന്ന സ്കൂളിന്റെ അംഗീകാരം എടുത്ത് കളയാനും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമായിട്ടായിരിക്കും മലയാള പഠനം. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന  ക്ലാസുകളില്‍ പ്രവേശനത്തിനെത്തുന്ന കുട്ടികള്‍ക്കും നിയമം ബാധകമാണ്.

ഇവര്‍ക്ക് ആദ്യ വര്‍ഷം പരീക്ഷ ഉണ്ടാകില്ല. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധമാക്കാനാണ് ലക്ഷ്യമിടുന്നത്. മലയാള ഭാഷക്ക് പ്രാമുഖ്യം നല്‍കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഇടതുമുന്നണി പ്രകടന പത്രികയുടെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്വകാര്യ ബസ് ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിൽ പോയ പ്രതി അറസ്റ്റിൽ; പിടിയിലായത് ആറന്മുള സ്വദേശി
കടയുടെ ലൈസൻസ് പുതുക്കൽ ഫീസ് കുറച്ചെന്ന് സര്‍ക്കാര്‍, കെ സ്മാർട്ടിൽ മൂന്നിരട്ടി, തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരികളെ ചൂഷണം ചെയ്യുന്നുവെന്ന് എസ്എസ് മനോജ്