പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസിൽ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും.കൃത്യം നടന്ന് ഒന്നര വർഷം പിന്നിടുമ്പോഴാണ് ഇന്ന് വിധി പറയുന്നത്.
08:40 AM (IST) Jul 06
കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് മൂന്ന് രൂപയായി വർധിപ്പിച്ചു. പ്രതിഷേധവുമായി മുന്നോട്ടെന്ന് എസ്എഫ്ഐ മുന്നറിയിപ്പ്
06:54 AM (IST) Jul 06
മുൻ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നതിന് പകരം, ചെയർമാൻ അത് അട്ടിമറിച്ച് പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം അംഗങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. കേസിൽ അടിയന്തരമായി സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്നാണ് അംഗങ്ങളുടെ നീക്കം.
06:24 AM (IST) Jul 06
ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം.
05:48 AM (IST) Jul 06
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.