തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. സമൃദ്ധിയുടെ ഉത്സവം, സന്തോഷത്തിന്റെ ഉത്സവം, ഒത്തുചേരലിന്റെ ആഘോഷം. എല്ലാം പാരമ്യത്തിലെത്തുന്നത് തിരുവോണത്തിന്. അതെല്ലാം യാഥാർത്ഥ്യമാക്കാനുള്ള പാച്ചിലാണ് ഉത്രാടത്തിന്.

08:14 AM (IST) Aug 25
പരമാവധി സിസിടിവി പരിശോധിക്കും. വീട് വിട്ടത് മൊബൈൽ ഫോൺ വാങ്ങിവച്ചതിന് 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പ് എഴുതിയിരുന്നു.
07:57 AM (IST) Aug 25
മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു
07:55 AM (IST) Aug 25
ജയിച്ചാൽ തനിക്ക് മന്ത്രി സ്ഥാനം നൽകേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോൽവിക്ക് പിന്നിലെന്ന അൻവറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീൺ പറഞ്ഞു.
07:12 AM (IST) Aug 25
ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് ബസന്‍റ് പറഞ്ഞു. സമാധാനചർച്ചകളിൽ സഹകരിക്കാനായി ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കൻ നീക്കം
06:58 AM (IST) Aug 25
കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.