സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.

08:53 AM (IST) Oct 24
പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളുമാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികൾ പിടിയിലായി.
08:25 AM (IST) Oct 24
മിൽമക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തൽ. തമിഴ് നാട്ടിലെ രണ്ട് എജൻസികൾക്കാണ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്.
08:06 AM (IST) Oct 24
നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം
07:53 AM (IST) Oct 24
മുൻ വിസി രാമചന്ദ്രൻനായർ, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാർ കെ എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി റസ്സൽ കെഎ ആൻഡ്രു എന്നിവരാണ് പ്രതികൾ. ഒരു സിൻഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് കേസ് എഴുതി തള്ളിയിരുന്നു.
07:47 AM (IST) Oct 24
ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ജീവനക്കാര്‍ രാത്രിയില്‍ യുവതിയെ കിലോമീറ്ററുകള്‍ അപ്പുറം ആറുവരിപ്പാതയില്‍ ഇറക്കിവിട്ടതായി പരാതി.
07:32 AM (IST) Oct 24
വ്യവസായത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയവർ രാഷ്ട്രീയമാണ് പറഞ്ഞത്. സംശയം തോന്നിയാണ് അന്വേഷണം നടത്തിയത് എന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് സുവർണ ന്യൂസിനോടായിരുന്നു കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ.
07:05 AM (IST) Oct 24
യാത്ര സംഘം ലാൻഡറിന് അകത്തേക്ക് കയറും. ആറാം ദിവസം വേർപ്പെടൽ നടക്കും. അപ്പോൾ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. എട്ടാം ദിവസം സ്റ്റർഷിപ്പുമായി ഓറിയോൺ ഡോക്ക് ചെയ്യും.