മലയാളി വിദ്യാര്‍ത്ഥിയെ മദ്രാസ് ഐ.ടി.ഐ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Sep 23, 2018, 09:39 AM IST
മലയാളി വിദ്യാര്‍ത്ഥിയെ മദ്രാസ് ഐ.ടി.ഐ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ് ഷഹൽ. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റൽമുറിയുടെ കതക് തട്ടിയപ്പോൾ ആളനക്കം കേൾക്കാത്തതിനെത്തുടർന്ന് ഹോസ്റ്റല്‍ വാര്‍ഡനായ  രഘുറാം റെഡ്ഡിയെ അറിയിച്ചു. 

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ. മലപ്പുറം, മഞ്ചേരി കോർമാത്ത്‌ ഷാജഹാന്റെ (ഷാജി) മകൻ ഷഹൽ കോർമാത്ത് (23) ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ കാമ്പസിനകത്തുള്ള യമുന ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ് ഷഹൽ. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റൽമുറിയുടെ കതക് തട്ടിയപ്പോൾ ആളനക്കം കേൾക്കാത്തതിനെത്തുടർന്ന് ഹോസ്റ്റല്‍ വാര്‍ഡനായ  രഘുറാം റെഡ്ഡിയെ അറിയിച്ചു. രഘുറാം റെഡ്ഡി കോട്ടൂർപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഷഹലിനെ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും