മലയാളി വനിത ഡോക്ടര്‍ ചെന്നൈയില്‍ കൊല്ലപ്പെട്ട നിലയില്‍

Web Desk |  
Published : May 08, 2016, 05:39 PM ISTUpdated : Oct 05, 2018, 01:13 AM IST
മലയാളി വനിത ഡോക്ടര്‍ ചെന്നൈയില്‍ കൊല്ലപ്പെട്ട നിലയില്‍

Synopsis

വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഡോക്ടര്‍ രോഹിണി പ്രേംകുമാരി കൊല്ലം സ്വദേശിയാണ്. ചെന്നൈ ചെട്ട്ടിലെ വിഎസ് ആശുപത്രിയില്‍ ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്നു ഡോക്ടര്‍. 90 വയസ്സുള്ള അമ്മയോടൊപ്പമായിരുന്നു ഡോക്ടര്‍ താമസിച്ചിരുന്നത്. ഡോക്ടര്‍ രോഹിണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയിരുന്നു.

ഉച്ചക്ക് 12 മണിയോടെയാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സഹായത്തിന് വരുന്നയാളാണ് ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഭക്ഷണമൊന്നും കിട്ടാത്തതിനെതുടര്‍ന്ന് ഡോകറുടെ അമ്മ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. കൈ പിന്നില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണുന്നത്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

വീട്ടില്‍നിന്ന് ഒന്നും മോഷണം പോയിട്ടില്ല. അതിനാല്‍ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമല്ലെന്ന് പൊലീസ് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം രാത്രി നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം.

ഡോക്ടറുടെ ഒരേയൊരു മകളും ചെന്നൈയില്‍ സ്ഥിരതാമസമാണ്. വീടിന്റെ പരിസരം വിശദമായി പരിശോധിച്ചുവരുകയാണ്. ഡോക്ടര്‍ക്ക് പരിചയമുള്ള ആരെങ്കിലും അകത്ത് കടന്നാണോ കൊലപാതക നടത്തിയത് എന്നും അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2025 ൽ കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ, വിജിലൻസ് രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ
'ബിനോയ് വിശ്വം അല്ലല്ലോ പിണറായി വിജയൻ', സിപിഐയുടെ വിമർശനം തള്ളി മുഖ്യമന്ത്രി; 'വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല'