മെക്കുനു കൊടുങ്കാറ്റ്: സലാലയിൽ കാണാതായവരിൽ മലയാളിയും

Web Desk |  
Published : May 27, 2018, 01:45 PM ISTUpdated : Jun 29, 2018, 04:07 PM IST
മെക്കുനു കൊടുങ്കാറ്റ്: സലാലയിൽ കാണാതായവരിൽ മലയാളിയും

Synopsis

കണ്ണൂർ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. 

മസ്കറ്റ്: ഒമാനില്‍ രൂപം കൊണ്ട മെക്കുനു കൊടുങ്കാറ്റ് മൂലം സലാലയിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. റെയ്‌സൂത് വാദിയിൽ ഒഴുക്കിൽ പെട്ടാണ് കാണാതായത്. 

രണ്ട് ദിവസം മുമ്പ് കൊടുങ്കാറ്റ് സലാലയിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ വിദ​ഗ്ദ്ധര്‍ പ്രവചനം നടത്തിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുത് എന്നും സലാല ഭരണകൂടം നിർദേശിച്ചിട്ടുണ്ടായിരുന്നു. അതേസമയം, കൊടുങ്കാറ്റ് നാശം വിതച്ചേക്കും എന്ന പ്രവചനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകൾ  മുംബൈയില്‍ നിന്നും  സലാലയിലേക്ക് തിരിച്ചിരുന്നു. ഹെലിക്കോട്പടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ സലാലയില്‍ എത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രേംകുമാർ പഴയ കെ എസ് യു, കോൺഗ്രസിലെത്തുമോ? നീക്കം തകൃതി, ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
ഉറക്കമുണരും മുമ്പേ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിയത് 5000 രൂപ; മുഖ്യമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക്; വമ്പൻ രാഷ്ട്രീയ നീക്കവുമായി എം കെ സ്റ്റാലിൻ